ഇറാനില്‍ ഇടപെട്ടാല്‍ യുഎസ് കപ്പലുകളെ ആക്രമിക്കും: അന്‍സാറുല്ല

Update: 2025-06-21 16:54 GMT
ഇറാനില്‍ ഇടപെട്ടാല്‍ യുഎസ് കപ്പലുകളെ ആക്രമിക്കും: അന്‍സാറുല്ല

സന്‍ആ: ഇറാനെ ആക്രമിക്കാന്‍ മുതിര്‍ന്നാല്‍ യുഎസ് കപ്പലുകളെ ആക്രമിക്കുമെന്ന് യെമനിലെ അന്‍സാറുല്ല പ്രസ്ഥാനം. അറബ്-ഇസ്‌ലാമിക രാജ്യങ്ങളെ സയണിസ്റ്റുകള്‍ ആക്രമിക്കുമ്പോള്‍ കൈയ്യും കെട്ടി നോക്കിയിരിക്കാനാവില്ലെന്ന് അന്‍സാറുല്ല സൈനിക വക്താവ് യഹ്‌യാ സാരി പ്രസ്താവനയില്‍ പറഞ്ഞു. 2023 ഒക്ടോബറില്‍ ഗസയില്‍ ഇസ്രായേല്‍ അധിനിവേശം തുടങ്ങിയ ഉടന്‍ അന്‍സാറുല്ല ചെങ്കടലില്‍ സൈനിക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. പിന്നീട് യുഎസും ഇസ്രായേലും യെമനില്‍ വ്യോമാക്രമണം നടത്തി. എന്നിട്ടും അന്‍സാറുല്ലയെ തടയാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് ഒമാന്റെ മധ്യസ്ഥതയില്‍ യുഎസും അന്‍സാറുല്ലയും വെടിനിര്‍ത്തി. പക്ഷേ, ഈ കരാറില്‍ ഇസ്രായേലി കപ്പലുകള്‍ ഉള്‍പ്പെട്ടിരുന്നില്ല. ഈ വെടിനിര്‍ത്തലിന് ശേഷം ഇസ്രായേലിനെതിരെ അന്‍സാറുല്ല വ്യോമ ഉപരോധവും പ്രഖ്യാപിച്ചു. ഇറാനെതിരായ ഇസ്രായേലിന്റെ ആക്രമണത്തില്‍ യുഎസ് പങ്കെടുത്താല്‍ വെടിനിര്‍ത്തല്‍ കരാര്‍ ഇല്ലാതാവുമെന്നാണ് യഹ്‌യാ സാരി പ്രഖ്യാപിച്ചിരിക്കുന്നത്.

Similar News