ചെങ്കടലില്‍ കപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ നാവികഭടന്‍മാര്‍ കൊല്ലപ്പെട്ടെന്ന്
ഏദന്‍: ചെങ്കടലില്‍ ലൈബീരിയന്‍ പതാകയുള്ള ഇറ്റേണിറ്റി സി എന്ന കപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ മൂന്നു നാവികഭടന്‍മാര്‍ കൊല്ലപ്പെട്ടെന്ന് റിപോര്‍ട്ട്. തിങ്കളാഴ്ച്ച രാത്രി എട്ട് മണിക്കാണ് ആക്രമണം നടന്നത്. ബോട്ടുകളില്‍ എത്തിയ ഒരു സംഘം കപ്പലില്‍ കയറിയെന്നും നാവികഭടന്‍മാര്‍ അവരെ വെടിവച്ചെന്നും പ്രത്യാക്രമണത്തില്‍ മൂന്നു ഭടന്‍മാര്‍ കൊല്ലപ്പെട്ടെന്നുമാണ് റിപോര്‍ട്ടുകള്‍ പറയുന്നത്. മരിച്ചവരെല്ലാം യൂറോപ്യന്‍മാരാണ്. രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്. ആക്രമണത്തില്‍ കപ്പലിന് കാര്യമായ തകരാര്‍ സംഭവിച്ചതിനാല്‍ ക്രൂ അത് ഉപേക്ഷിച്ചു പോയി. ഏദന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന യെമന്‍ വിഭാഗം അന്‍സാറുല്ലയാണ് ആക്രമണത്തിന് പിന്നിലെന്ന് ആരോപിച്ചു. ഈ കപ്പലിനെ കുറിച്ച് അന്‍സാറുല്ല ഇതുവരെ പ്രസ്ഥാവനകള്‍ ഒന്നും ഇറക്കിയിട്ടില്ല.