പാചകവാതക ക്ഷാമം: ഈ മാസം 23ന് ഹോട്ടലുകള്‍ അടച്ചിടുമെന്ന് അസോസിയേഷന്‍

Update: 2026-03-17 16:15 GMT

കൊച്ചി: പാചകവാതക ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ ഈ മാസം 23ന് ഹോട്ടലുകള്‍ അടച്ചിടുമെന്ന് ഹോട്ടല്‍ ആന്റ് റസ്റ്ററന്റ് അസോസിയേഷന്‍. വ്യാഴാഴ്ച കൊച്ചിയിലെ പാചകവാതക ബോട്ടിലിംഗ് പ്ലാന്റിലേക്ക് ഹോട്ടലുടമകളുടെ മാര്‍ച്ച് നടത്തും. ഹോട്ടലുകള്‍ക്ക് പ്രത്യേക പരിഗണന നല്‍കി പാചകവാതകം ലഭ്യമാക്കണമെന്നാവശ്യപ്പെട്ടാണ് മാര്‍ച്ച്. ഹോട്ടലുകള്‍ അടച്ചിടേണ്ടി വരുന്നത് യാത്രക്കാരേയും തൊഴിലാളികളേയും ഉള്‍പ്പെടെ ദുരിതത്തിലാക്കും.

ഹോട്ടലുകള്‍ക്ക് പിടിച്ചുനില്‍ക്കാനാവാതെ പൂട്ടിപോവുകയാണെന്നും ഉടമകള്‍ പറയുന്നു. വലിയ കെട്ടിട വാടക നല്‍കുന്ന സ്ഥാപനങ്ങള്‍ അടച്ചിടേണ്ടി വരുന്നത് ഹോട്ടല്‍ ഉടമകളെ നഷ്ടത്തിലാക്കിയിരിക്കുകയാണ്. ഹോട്ടല്‍ തുറക്കാതാവുന്നതോടെ തൊഴിലാളികളും ദുരിതത്തിലാകും. പാചകവാത ക്ഷാമത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നിസ്സംഗത പുലര്‍ത്തുന്നു. ഹോട്ടലുകളെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തി പാചകവാതകം അനുവദിക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.

Tags: