ഹോട്ടലുകളില്‍ നിന്ന് പിടിച്ചെടുക്കുന്ന മോശം ഭക്ഷണം അകാരണമായി പ്രദര്‍ശിപ്പിക്കരുതെന്ന്

Update: 2025-11-24 02:36 GMT

തിരുവനന്തപുരം: ശുചിത്വവും ഗുണനിലവാരവും ഉറപ്പാക്കാന്‍ നടത്തുന്ന പരിശോധനയ്ക്കിടെ പിടിച്ചെടുക്കുന്ന ഭക്ഷണസാധനങ്ങള്‍ പരസ്യമായി പ്രദര്‍ശിപ്പിക്കരുതെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍. മോശം ഭക്ഷണം പിടിച്ചെടുത്ത വിവരം മാധ്യമങ്ങളിലൂടെ അകാരണമായി പ്രചരിപ്പിക്കരുതെന്നും ഡയറക്ടറുടെ ഉത്തരവ് പറയുന്നു. പരിശോധനകളും നടപടികളും കര്‍ശനമാക്കുന്നതിനായി ഒക്ടോബര്‍ 23-ന് പുറത്തിറക്കിയ ഉത്തരവിലാണ് പരാമര്‍ശം.