കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ആശുപത്രി മുന്‍ ജീവനക്കാരനെ അറസ്റ്റ് ചെയ്തു. ചങ്ങനാശേരി അതിരൂപതയുടെ കീഴിലുളള ആശുപത്രിയിലെ മുന്‍ ജീവനക്കാരനായ പൊന്‍കുന്നം സ്വദേശി ബാബു തോമസി(45)നെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ഫോണില്‍ അശ്ലീല സന്ദേശം അയച്ചെന്നും നിരവധി തവണ പീഡിപ്പിച്ചെന്നുമാണ് ആരോപണം. പരാതിക്ക് പിന്നാലെ ബാബു തോമസ് ജോലി രാജിവച്ചെന്ന് അധികൃതര്‍ പറഞ്ഞു. പരാതിയില്‍ പറയുന്ന സമയത്ത് ആശുപത്രിയിലെ എച്ച്ആര്‍ മാനേജരായിരുന്നു കുറ്റാരോപിതന്‍.