ഹരിദ്വാര്‍: ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ ഗംഗാനദിയിലെ ഹര്‍ കി പൗരി കടവില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം നിരോധിച്ചു. കടവിലെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന ഗംഗാ സഭയുടേതാണ് നടപടി. നിരോധനം വ്യക്തമാക്കുന്ന ബോര്‍ഡും സ്ഥാപിച്ചു. ബോര്‍ഡിനെ കുറിച്ച് വിവരം ലഭിച്ചെന്നും നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും ഹരിദ്വാര്‍ മുന്‍സിപ്പല്‍ കോര്‍പറേഷനിലെ ടൗണ്‍ കമ്മീഷണര്‍ നന്ദന്‍കുമാര്‍ പറഞ്ഞു. 1916ലെ നിയമപ്രകാരമാണ് നടപടിയെന്ന് ഗംഗാ സഭ മേധാവി നിതിന്‍ ഗൗതം പറഞ്ഞു. അറബി വസ്ത്രമായ കന്തൂറ ധരിച്ച രണ്ടു ഹിന്ദു യൂട്യൂബര്‍മാര്‍ കഴിഞ്ഞ ദിവസം കടവില്‍ വീഡിയോ ഷൂട്ട് ചെയ്തിരുന്നു. ഇവരെ പോലിസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി. അതിന് പിന്നാലെയാണ് അഹിന്ദുക്കള്‍ക്ക് പ്രവേശനം നിഷേധിക്കുന്ന ബോര്‍ഡ് സ്ഥാപിച്ചത്.