ഹൈഫയിലെ സൈനികതാവളത്തിന് നേരെ വീണ്ടും ഹിസ്ബുല്ല ആക്രമണം

ലെബനാനില്‍ ഇസ്രായേല്‍ സൈന്യം നടത്തുന്ന ആക്രമണങ്ങള്‍ക്കുള്ള മറുപടിയാണ് മിസൈല്‍ ആക്രമണമെന്ന് ഹിസ്ബുല്ല അറിയിച്ചു.

Update: 2024-11-08 12:45 GMT

തെല്‍അവീവ്: ഇസ്രായേലിലെ ഹൈഫയിലെ നാവികസേനാ താവളത്തിന് നേരെ വീണ്ടും ഹിസ്ബുല്ല ആക്രമണം. സ്റ്റെല്ല മേരിസ് എന്ന നാവിക സൈനിക താവളത്തിന് നേരെയാണ് ആക്രമണം നടത്തിയതെന്ന് ഹിസ്ബുല്ല അറിയിച്ചു. 24 മണിക്കൂറിനുള്ളില്‍ രണ്ടാം തവണയാണ് ഈ താവളം ആക്രമിക്കപ്പെടുന്നത്.

ലെബനാനില്‍ ഇസ്രായേല്‍ സൈന്യം നടത്തുന്ന ആക്രമണങ്ങള്‍ക്കുള്ള മറുപടിയാണ് മിസൈല്‍ ആക്രമണമെന്ന് ഹിസ്ബുല്ല അറിയിച്ചു. വെള്ളിയാഴ്ച്ച തന്നെ റാമത്ത് ഡേവിഡ് വ്യോമസേനാ കേന്ദ്രം ഹിസ്ബുല്ല ആക്രമിച്ചിരുന്നു. കൂടാതെ കിര്യാത്ത് ഷ്‌മോനയിലെ കുടിയേറ്റ ഗ്രാമവും ആക്രമിച്ചു.

അതേസമയം, ഗസയില്‍ ഇസ്രായേല്‍ നടത്തുന്ന അധിനിവേശത്തിന്റെ ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ നല്‍കിയ കേസില്‍ കക്ഷി ചേരാന്‍ അയര്‍ലാന്‍ഡ് തീരുമാനിച്ചു.

Tags: