ബീഫ് കഴിക്കുമെന്ന പറഞ്ഞ മുസ്‌ലിം പെണ്‍കുട്ടിയെ മര്‍ദ്ദിച്ച് ഹിന്ദുത്വര്‍ (വീഡിയോ)
ഗാസിയാബാദ്: ബീഫ് കഴിക്കുമെന്ന് പറഞ്ഞ മുസ്‌ലിം പെണ്‍കുട്ടിയെ മര്‍ദ്ദിച്ച് ഹിന്ദുത്വര്‍. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ തുള്‍സി നികേതനിലാണ് സംഭവം. പെണ്‍കുട്ടിയെ പിടിച്ചുകൊണ്ടുപോയ ട്രാന്‍സ് ജെന്‍ഡറുകള്‍ അടങ്ങിയ ഹിന്ദുത്വസംഘം അവളെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോകള്‍ പുറത്തുവന്നു.
Full View
കൂടാതെ പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയ ഹിന്ദുത്വ സംഘം കുട്ടിയുടെ ഉമ്മയെ അസഭ്യം പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. അക്രമത്തില്‍ രണ്ടു പ്രതികളെ അറസ്റ്റ് ചെയ്തതായി ഗാസിയാബാദ് ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. എന്നാല്‍, പെണ്‍കുട്ടിയെ പോലിസും മര്‍ദ്ദിച്ചെന്ന് മാതാവ് രെഹാന പറഞ്ഞു. പുരുഷന്‍മാരും സ്ത്രീകളും അടങ്ങിയ പോലിസ് സംഘവും കുട്ടിയെ സ്‌റ്റേഷനിലിട്ട് മര്‍ദ്ദിച്ചു. അക്രമികള്‍ക്കെതിരേ കര്‍ശന നടപടി വേണമെന്ന് എഐഎംഐഎം പ്രസിഡന്റ് ഷൗക്കത്ത് അലി ആവശ്യപ്പെട്ടു.