മുസ്‌ലിം യുവാക്കള്‍ക്ക് നേരെ ആക്രമണം

Update: 2025-06-12 04:24 GMT
മുസ്‌ലിം യുവാക്കള്‍ക്ക് നേരെ ആക്രമണം

റാഞ്ചി: ജാര്‍ഖണ്ഡിലെ റാഞ്ചിയിലെ നംകും പ്രദേശത്ത് മൂന്നു മുസ്‌ലിം യുവാക്കളെ ഹിന്ദുത്വര്‍ ആക്രമിച്ചു. തൊഴിലിടത്തിന് സമീപത്തെ പള്ളിയില്‍ പോയി നമസ്‌കരിച്ച് മടങ്ങുമ്പോഴായിരുന്നു 30 പേര്‍ അടങ്ങിയ സംഘം ആക്രമണം നടത്തിയത്. നിങ്ങള്‍ ആരാണ്, എന്താണ് പേര്, ഇവിടെ എന്താണ് ചെയ്യുന്നത് തുടങ്ങിയ ചോദ്യങ്ങളാണ് ഹിന്ദുത്വര്‍ ചോദിച്ചത്. പേര് പറഞ്ഞപ്പോഴാണ് അക്രമികളുടെ സ്വഭാവത്തില്‍ ഭീകരത കൂടുതല്‍ വ്യക്തമായത്. തുടര്‍ന്ന് ജയ് ശ്രീ റാം മുദ്രാവാക്യം വിളിക്കാന്‍ ആവശ്യപ്പെടുകയും വിസമ്മതിച്ചതോടെ ആക്രമിക്കുകയുമായിരുന്നു. ബലം പ്രയോഗിച്ച് മരത്തില്‍ കെട്ടിയിട്ടാണ് മര്‍ദ്ദിച്ചത്. സംഭവം കണ്ട ഒരാള്‍ ഓടിപ്പോയി മറ്റുള്ള തൊഴിലാളികളെ വിളിച്ചു കൊണ്ടുവന്നാണ് അക്രമികളെ തടഞ്ഞത്. സംഭവത്തില്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. പക്ഷേ, മതപരമായ ആക്രമണം നടന്നുവെന്ന് സൂചന നല്‍കുന്ന വകുപ്പുകള്‍ ചേര്‍ത്തിട്ടില്ല.



Similar News