ഭോപ്പാലിലെ മസ്ജിദ് പൊളിക്കണമെന്ന് ഹിന്ദുത്വര്‍; ബുള്‍ഡോസറുമായി പ്രകടനം (വീഡിയോ)

Update: 2025-03-24 15:41 GMT

ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാല്‍ നഗരത്തിലെ മസ്ജിദ് പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വര്‍ പ്രകടനം നടത്തി. അഞ്ചു പതിറ്റാണ്ടായി നഗരത്തിലുള്ള മസ്ജിദ് നിയമവിരുദ്ധമാണെന്ന് ആരോപിച്ചാണ് വിശ്വ ഹിന്ദു പരിഷത്തിന്റെയും ബജ്‌റംഗ് ദളിന്റെയും പ്രവര്‍ത്തകര്‍ മസ്ജിദിന് സമീപം പ്രകടനം നടത്തിയത്. ബുള്‍ഡോസറുമായാണ് സംഘം എത്തിയത്. അധികൃതര്‍ മസ്ജിദ് പൊളിച്ചില്ലെങ്കില്‍ തങ്ങള്‍ പൊളിക്കുമെന്നും അവര്‍ പറഞ്ഞു. ഇതോടെ മസ്ജിദില്‍ നടന്നിരുന്ന പണികള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചു. പ്രദേശത്ത് രോഹിങ്യന്‍ മുസ്‌ലിംകളെ കൊണ്ടുവന്നിട്ടുണ്ടെന്നും ഹിന്ദുത്വര്‍ ആരോപിച്ചു.