പറ്റ്‌ന: ബീഫ് കടത്തിയെന്നാരോപിച്ച് മുസ്‌ലിം യുവാവിനെ ഹിന്ദുത്വര്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. ബിഹാറിലെ ഗോപാല്‍ഗഡിലെ മാതിയ പ്രദേശത്താണ് സംഭവം. ബൈക്കില്‍ വരുകയായിരുന്ന യുവാവിനെ തടഞ്ഞു നിര്‍ത്തിയാണ് ആക്രമണം അഴിച്ചുവിട്ടത്. യുവാവിനെ മര്‍ദ്ദിച്ച ശേഷം ഹിന്ദുത്വര്‍ പോലിസിന് കൈമാറി. ഹിന്ദുത്വരുടെ പരാതിയില്‍ കേസെടുത്ത പോലിസ് യുവാവിനെ റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.