മുസ്‌ലിം യുവാക്കളുടെ വാഹനത്തിന് നേരെ ഹിന്ദുത്വ ആക്രമണം

Update: 2025-05-25 02:27 GMT

അലീഗഡ്: മുസ്‌ലിം യുവാക്കള്‍ സഞ്ചരിക്കുകയായിരുന്ന വാനിന് നേരെ ഹിന്ദുത്വരുടെ ആക്രമണം. ഉത്തര്‍പ്രദേശിലെ അലീഗഡിലെ അലഹദാദ്പൂര്‍ ഗ്രാമത്തിലാണ് സംഭവം. പശു മാംസം കടത്തുകയാണെന്ന് ആരോപിച്ചാണ് അഖില ഭാരതീയ ഹിന്ദു സേന എന്ന ഹിന്ദുത്വ സംഘടനയുടെ പ്രവര്‍ത്തകര്‍ വാന്‍ ആക്രമിച്ചത്. ബജ്‌റംഗ് ദളിന്റെ കീഴിലുള്ള സംഘടനയാണിത്. വാനിന് തീയിട്ട സംഘം മുസ്‌ലിം യുവാക്കളെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോയും പ്രചരിപ്പിച്ചു.



ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ചാണ് ഹിന്ദുത്വര്‍ യുവാക്കളെ ആക്രമിച്ചത്. അഖീല്‍, അര്‍ബാസ്, ഖദീം, അഖീല്‍ എന്നിവരാണ് ആക്രമണത്തിന് ഇരയായത്. എരുമ മാംസം വില്‍ക്കുന്ന ജോലിയാണ് ഇവരുടേത്. പോലിസ് സ്ഥലത്തെത്തി മാംസം പരിശോധനക്കായി കൊണ്ടുപോയി. സംഭവത്തില്‍ 25 ഓളം പേര്‍ക്കെതിരെ കേസെടുത്തതായി പോലിസ് അറിയിച്ചു.