ഹിന്ദു യുവതിയുമായി അടുപ്പമെന്ന് ആരോപണം: മുസ്‌ലിം ജിം ട്രെയ്‌നര്‍ക്ക് നേരെ ഹിന്ദുത്വ ആക്രമണം
ഇന്‍ഡോര്‍: ഹിന്ദു യുവതിയുമായി അടുപ്പമുണ്ടെന്ന് ആരോപിച്ച് മുസ്‌ലിമായ ജിം ട്രെയ്‌നര്‍ക്ക് നേരെ ഹിന്ദുത്വ ആക്രമണം. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നവംബര്‍ എട്ടിനാണ് സംഭവം. സിക്‌സ് പാക്ക് ജിം എന്ന സ്ഥാപനത്തിലെ ട്രെയ്‌നറായ ഷദാബ് മന്‍സൂരിക്ക് നേരെയാണ് ആക്രമണം നടന്നതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. രണ്ടുപേരും ഒരുമിച്ച് കാറില്‍ സഞ്ചരിക്കുന്നത് കണ്ടതിനെ തുടര്‍ന്നാണ് ബജ്‌റങ് ദള്‍ പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിട്ടത്. സംഭവത്തില്‍ യുവതിയുടെ ഭാഗത്ത് നിന്ന് പരാതികള്‍ ഒന്നുമില്ലെങ്കിലും കരുതല്‍ തടങ്കല്‍ വ്യവസ്ഥകള്‍ പ്രകാരം ഷദാബ് മന്‍സൂരിയെ പോലിസ് ജയിലില്‍ അടച്ചു.