പശുവിന്റെ പേരില്‍ മുസ്‌ലിം വ്യാപാരിക്ക് നേരെ ഹിന്ദുത്വ ആക്രമണം

Update: 2025-12-21 08:54 GMT

അലീഗഡ്: ഉത്തര്‍പ്രദേശിലെ അലീഗഡില്‍ പശുവിന്റെ പേര് പറഞ്ഞ് മുസ്‌ലിം വ്യാപാരിയെ ഹിന്ദുത്വസംഘം ആക്രമിച്ചു. മാംസ വ്യാപാരിയായ ശരീഫിനെയാണ് ഹിന്ദുത്വസംഘം വളഞ്ഞുവച്ച് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ശരീഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ശരീഫിനെതിരേ വിശദമായ അന്വേഷണം വേണമെന്ന് ഹിന്ദുത്വവാദികള്‍ ആവശ്യപ്പെട്ടു. അക്രമികള്‍ക്കെതിരെ ശരീഫിന്റെ കുടുംബവും പരാതി നല്‍കിയതായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറഞ്ഞു. ബീഫ് ആരോപണത്തില്‍ നിരവധി ആക്രമണങ്ങളാണ് അടുത്തിടെയായി അലീഗഡില്‍ നടന്നിരിക്കുന്നത്.