ഹിന്ദുക്കളില്‍ രഹസ്യ ക്രിസ്ത്യാനികളെന്ന് വിഎച്ച്പി നേതാവ്

Update: 2025-10-28 16:49 GMT

ന്യൂഡല്‍ഹി: ഹിന്ദുക്കള്‍ക്കിടയില്‍ രഹസ്യ ക്രിസ്ത്യാനികളുണ്ടെന്ന് വിശ്വ ഹിന്ദു പരിഷത്ത് ജനറല്‍ സെക്രട്ടറി മിലിന്ദ് പരാന്തെ. മതം മാറിയ ഈ ക്രിസ്ത്യാനികള്‍ സര്‍ക്കാര്‍ രേഖകളില്‍ ഹിന്ദുക്കളാണെന്നും സംവരണം പോലുള്ള ആനൂകൂല്യങ്ങള്‍ നേടുകയാണെന്നും മിലിന്ദ് പരാന്തെ ആരോപിച്ചു. '' അവര്‍ എത്ര പേരുണ്ടെന്ന് ചര്‍ച്ചിന് മാത്രം അറിയാം. മതം മാറിയ ശേഷവും അവര്‍ പേരും മറ്റും മാറാതെ തുടരുകയാണ്. മതപരിവര്‍ത്തനം നടക്കുന്നില്ലെന്ന് പറയാന്‍ ഇത് അവരെ സഹായിക്കുന്നു. കൂടാതെ ഹിന്ദുക്കളുടെ സംവരണവും തട്ടിയെടുക്കുന്നു.''-മിലിന്ദ് പരാന്തെ പറഞ്ഞു.

ഇന്ത്യയിലെ പലഗ്രാമങ്ങളിലും രേഖകള്‍ പ്രകാരം ക്രിസ്ത്യാനികള്‍ ഇല്ലെങ്കിലും നിരവധി പള്ളികളുണ്ടെന്നും ഹിന്ദുത്വ നേതാവ് ആരോപിച്ചു. '' ഞങ്ങള്‍ വിഎച്ച്പിക്കാര്‍ വോട്ടര്‍ പട്ടിക പരിശോധിക്കുമ്പോള്‍ ചില ഗ്രാമങ്ങളില്‍ ക്രിസ്ത്യാനികള്‍ ഇല്ല. പക്ഷെ, നിരവധി പള്ളികള്‍ കാണുന്നു. ഗ്രാമത്തില്‍ ക്രിസ്ത്യാനികള്‍ ഇല്ലെങ്കില്‍ ആര്‍ക്കു വേണ്ടിയാണ് പള്ളികള്‍.''-എന്നും ഹിന്ദുത്വ നേതാവ് ചോദിച്ചു.