റമദാനില്‍ മുസ്‌ലിം പള്ളിയില്‍ നമസ്‌കരിച്ച് ഹിന്ദു ബിസിനസുകാരന്‍; ശുദ്ധീകരണ പ്രക്രിയക്ക് വിധേയമാവണമെന്ന് ഹിന്ദുത്വര്‍

Update: 2025-03-29 15:15 GMT

അലീഗഡ്: റമദാനില്‍ മുസ്‌ലിം പള്ളിയില്‍ നമസ്‌കരിച്ച ഹിന്ദു ബിസിനസുകാരനെതിരേ വ്യാപക സൈബര്‍ ആക്രമണം. ഉത്തര്‍പ്രദേശിലെ മാമൂ ബാഞ്ച പ്രദേശത്തെ ബിസിനസുകാരനായ സുനില്‍ രജനിക്കെതിരെയാണ് സൈബര്‍ ആക്രമണം നടക്കുന്നത്. വ്യാഴാഴ്ച്ച രാത്രിയാണ് സുനില്‍ രജനി പള്ളിയില്‍ നമസ്‌കരിച്ചത്. ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ ഹിന്ദുത്വര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. സുനില്‍ രജനിയെ 'ശുദ്ധീകരിക്കണമെന്നാണ്' ഇപ്പോള്‍ ഹിന്ദുത്വരുടെ ആവശ്യം.

ഹിന്ദു മത നിന്ദയാണ് സുനില്‍ രജനി നടത്തിയതെന്ന് യുവമോര്‍ച്ച നേതാവ് മോനു അഗര്‍വാള്‍ ആരോപിച്ചു. സുനില്‍ രജനി ക്ഷേത്രത്തില്‍ ശുദ്ധീകരണ പ്രക്രിയക്ക് വിധേയമാവണമെന്നും പരസ്യമായി മാപ്പ് പറയണമെന്നും മോനു അഗര്‍വാള്‍ ആവശ്യപ്പെട്ടു.