മുസ്‌ലിം പള്ളിയില്‍ ബോംബിട്ട് പാകിസ്താന്റെ തലയില്‍ കെട്ടിവയ്ക്കണമെന്ന് പ്രചരിപ്പിച്ച ഹിന്ദുത്വന്‍ അറസ്റ്റില്‍

Update: 2025-05-11 14:09 GMT

പാറ്റ്‌ന: ഇന്ത്യയും പാകിസ്താനും തമ്മില്‍ സംഘര്‍ഷം നടക്കുന്ന സമയത്ത് മുസ്‌ലിം പള്ളിയില്‍ ബോംബിട്ട് അത് പാകിസ്താന്‍ ചെയ്തതാണെന്ന് വരുത്തിതീര്‍ക്കാമെന്ന് പ്രചരിപ്പിച്ച ഹിന്ദുത്വന്‍ അറസ്റ്റില്‍. ബിഹാറിലെ ഗോപാല്‍ഗഞ്ച് ജില്ലയിലെ ഗോപാല്‍പൂര്‍ ഗ്രാമത്തിലെ അങ്കിത് മിശ്ര എന്നയാളാണ് അറസ്റ്റിലായത്. ഒരു ള്ളിക്ക് മുന്നില്‍ നിന്നുള്ള ഇയാളുടെ വീഡിയോ വൈറലായതിനെ തുടര്‍ന്ന് പ്രദേശത്ത് വലിയ പ്രതിഷേധങ്ങള്‍ നടന്നു. നാട്ടുകാര്‍ ഇയാളുടെ വീടിനും മുന്നിലും പ്രതിഷേധിച്ചു. തുടര്‍ന്ന് പോലിസ് സംഘം വീട്ടിലെത്തി ഇയാളെ പിടികൂടുകയായിരുന്നു. ഗ്രാമത്തില്‍ കൂടുതല്‍ പോലിസിനെ വിന്യസിച്ചതായി എസ്പി അറിയിച്ചു.