'കൂടുതല്‍ പ്രസവിക്കൂ...സമ്മാനം നേടൂ...'; ഹിന്ദു സ്ത്രീകള്‍ക്ക് സമ്മാനം പ്രഖ്യാപിച്ച് ഹിന്ദു രക്ഷാദള്‍
ന്യൂഡല്‍ഹി: ഇന്ത്യ ഒരു ഇസ് ലാമിക രാജ്യമാകുന്നത് തടയാന്‍ ഹിന്ദു സ്ത്രീകള്‍ കൂടുതല്‍ പ്രസവിക്കണമെന്ന ആവശ്യവുമായി ഹിന്ദു രക്ഷാദള്‍ പ്രവര്‍ത്തകര്‍. കൂടുതല്‍ പ്രസവിക്കുന്ന ഹിന്ദു സ്ത്രീകള്‍ക്ക് ഹിന്ദുത്വ സംഘം സമ്മാനവും പ്രഖ്യാപിച്ചിട്ടുണ്ട്. നാല് കുട്ടികളെ പ്രസവിക്കുന്നവര്‍ക്ക് 21000 രൂപയും അഞ്ച് പ്രസവിക്കുന്നവര്‍ക്ക് 31000 രൂപയും സംഘടന നല്‍കുമെന്ന് ഹിന്ദു രക്ഷാ ദള്‍ നേതാവ് പിങ്കി ചൗധരി എക്‌സില്‍ പങ്കുവച്ച് വീഡിയോയില്‍ പറയുന്നു. 'സനാതന ധര്‍മം സംരക്ഷിക്കാന്‍, ജനസംഖ്യ വര്‍ധിപ്പിക്കു' എന്നതാണ് ഹിന്ദു രക്ഷാ ദള്‍ മുന്നോട്ട് വക്കുന്ന മുദ്രാവാക്യം.
> aksha Dal's Pinky Chaudhary announces ₹21,000 cash for 4th child & ₹31,000 for 5th in Hindu families to 'protect Sanatan Dharma' & boost population. pic.twitter.com/XhCumO4Ddo
