കന്‍വാര്‍ യാത്ര: മതമറിയാന്‍ 'തുണി ഉരിയല്‍' കാംപയിനുമായി ഹിന്ദുത്വ സംഘടന; ഹോട്ടല്‍ ജീവനക്കാരന്റെ പാന്റ്‌സ് ഊരാന്‍ ശ്രമം (വീഡിയോ)
മുസഫര്‍നഗര്‍: ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറിന് സമീപം മതം അറിയാന്‍ തുണി ഊരല്‍ കാംപയിനുമായി ഹിന്ദുത്വ സംഘടന. കന്‍വാര്‍ യാത്രയുമായി ബന്ധപ്പെട്ടാണ് കാംപയിന്‍ നടക്കുന്നത്. ബഗേര ഗ്രാമത്തില്‍ യോഗ സാധ്‌ന യശ്‌വീര്‍ ആശ്രമം എന്ന പേരില്‍ യോഗാകേന്ദ്രം നടത്തുന്ന സ്വാമി യശ്‌വീര്‍ മഹാരാജാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഡെല്‍ഹി-ഡെറാഡൂണ്‍ ദേശീയപാതയില്‍ മുസഫര്‍ നഗറിന് സമീപത്തെ പണ്ഡിറ്റ് ജി വൈഷ്‌ണോ ധാബയില്‍ ഇന്നലെ സംഘം പരിശോധന നടത്തി. തുടര്‍ന്ന് സ്ഥാപനത്തിലെ ഗോപാല്‍ എന്ന ജീവനക്കാരന്റെ തുണി ബലമായി ഉരിയാന്‍ ശ്രമിച്ചു.
'' ഞാന്‍ കടയിലെ ജീവനക്കാരനാണ്. ആദ്യം അവര്‍ എന്നോട് ആധാര്‍ കാര്‍ഡ് ചോദിച്ചു. അതില്ലാത്തതിനാല്‍ അവര്‍ എന്റെ പാന്റ്‌സ് ഊരാന്‍ നോക്കി. ഞാന്‍ മുസ്‌ലിം അല്ലെന്നും ഹിന്ദുവാണെന്നും പറഞ്ഞു.''-ഗോപാല്‍ പറഞ്ഞു.
कांवड़ यात्रा मार्ग पर होटल वगैरह कि जाँच चल रही है, यशवीर महाराज नामी बाबा के लोग मुस्लिम होटल जो गैर मुस्लिमों का नाम रखे हैं उनकी पहचान कर रहे है। इसी क्रम में ये लोग एक होटल 'पंडित जी वैष्णव ढाबे' पर पहुँचे, गोपाल से आधार मांगा, आधार ना होने पर पैंट उतरवाकर खतना चेक करने कि… pic.twitter.com/fi5CKqz4SX
— Ashraf Hussain (@AshrafFem) June 30, 2025
അപ്പോഴേക്കും പോലിസ് എത്തി. ഗോപാലോ ധാബ ഉടമയോ പരാതി നല്‍കിയിട്ടില്ലെന്ന് ന്യൂമണ്ഡി എസ്എച്ച്ഒ ദിനേഷ് ചന്ദ് പറഞ്ഞു. 'പെഹ്ചാന്‍ അഭിയാന്‍' (തിരിച്ചറിയല്‍ കാംപയിന്‍) എന്ന പേരിലാണ് ഈ പ്രവര്‍ത്തനം നടക്കുന്നത്.
കന്‍വാര്‍ യാത്ര കടന്നുപോവുന്ന സ്ഥലങ്ങളിലെ കടകളില്‍ ഉടമയുടെയും ജീവനക്കാരുടെയും പേര് എഴുതണമെന്ന് കഴിഞ്ഞ വര്‍ഷം യുപി സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇതേതുടര്‍ന്ന് മുസ്‌ലിം ഉടമസ്ഥതയിലുള്ള കടകള്‍ അതിക്രമം നേരിട്ടു. നിരവധി സ്ഥാപനങ്ങള്‍ മുസ്‌ലിം സമുദായത്തില്‍ നിന്നുള്ള ജീവനക്കാരെ ഒഴിവാക്കി. എന്നാല്‍, യുപി സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ സുപ്രിംകോടതി റദ്ദാക്കി. സസ്യാഹാരമാണോ മാംസാഹാരമാണോ വില്‍ക്കുന്നത് എന്ന് മാത്രം രേഖപ്പെടുത്തിയാല്‍ മതിയെന്നായിരുന്നു സുപ്രിംകോടതി വിധി.

