ആഗ്ര: ഷാജഹാന്‍ ചക്രവര്‍ത്തിയുടെ 371ാം ഉറൂസ് നടക്കുന്ന താജ്മഹലില്‍ കാവിത്തുണി കെട്ടാന്‍ ശ്രമിച്ച് ഹിന്ദു മഹാസഭ. വിശ്വാസികള്‍ 1,720 മീറ്റര്‍ നീളമുള്ള ചാദര്‍ സമര്‍പ്പിക്കുന്നതിന് പകരമായി താജ്മഹലില്‍ 21 മീറ്റര്‍ നീളമുള്ള കാവിത്തുണി കെട്ടാനാണ് ഹിന്ദുമഹാസഭയുടെ പ്രവര്‍ത്തകര്‍ ശ്രമിച്ചത്. താജ് മഹല്‍ യഥാര്‍ത്ഥത്തില്‍ തേദോ മഹാലയം ആണെന്ന് ഹിന്ദുമഹാസഭ ജില്ലാ പ്രസിഡന്റ് മീര റാത്തോഡ് പതിവുപോലെ അവകാശപ്പെട്ടു. ഇന്നുരാവിലെ മുതല്‍ മീര റാത്തോഡിലെ പോലിസ് വീട്ടുതടങ്കലില്‍ ആക്കിയിരുന്നെങ്കിലും അവരും സംഘവും താജ്മഹലിന് സമീപത്തേക്ക് എത്തി. അവസാനം ഓള്‍ഡ് മണ്ടി ചൗക്കിന് സമീപം വച്ച് അവരെ പോലിസ് തിരിച്ചയച്ചു.