ബണ്ട്വാള്‍: ദക്ഷിണ കന്നഡ ജില്ലയിലെ ബണ്ട്വാള്‍ താലൂക്കിലെ കൊല്‍ത് മജല്‍ ഗ്രാമത്തില്‍ സംഘപരിവാര്‍ അക്രമികളാല്‍ കൊല്ലപ്പെട്ട അബ്ദുര്‍ റഹ്മാന്റെ വീട് ഹിന്ദു സമുദായ നേതാക്കള്‍ സന്ദര്‍ശിച്ചു.
ബഡാഗബെല്ലൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും നിലവിലെ മെമ്പറുമായ പ്രകാശ് അല്‍വ ഗുണ്ടാലയുടെ നേതൃത്വത്തിലാണ് 25 അംഗ സംഘം വീട്ടിലെത്തി അബ്ദുര്‍ റഹ്മാന്റെ പിതാവ് അബ്ദുല്‍ ഖാദര്‍, സഹോദരന്‍ ഹനീഫ് തുടങ്ങിയവരെ കണ്ടത്. ബാബണ്ണ നദ്യോതി, മോഹന്‍ ഷെട്ടി, ഷാകേത് ബന്ദാരി, കൃഷ്ണ ഷെട്ടി ഗുണ്ടാല തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.