തൃശൂര്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലെ എസ്‌വൈഎസ് സഹായം നിര്‍ത്തിച്ച് ഹിന്ദു ഐക്യവേദി

Update: 2025-12-28 11:27 GMT

തൃശൂര്‍: ഹിന്ദുത്വ സംഘടനയായ ഹിന്ദു ഐക്യവേദിയുടെ പരാതിയെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സുന്നി യുവജന സംഘം(എസ്‌വൈഎസ്) നല്‍കി വന്നിരുന്ന സേവനം നിര്‍ത്തിച്ചു. പോസ്റ്റ്‌മോര്‍ട്ടം കിറ്റ് സൗജന്യമായി നല്‍കുന്ന സേവനമാണ് നിര്‍ത്തേണ്ടി വന്നത്. ഏതെങ്കിലും മതവിഭാഗത്തില്‍ പെട്ട സംഘടനകളുടെ പേരില്‍ ഫൊറന്‍സിക് മെഡിസിന്‍ വിഭാഗത്തില്‍ പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ പൊതിയുന്ന പ്രവൃത്തികള്‍ നടത്തുന്നുണ്ടെങ്കില്‍ അത് നിര്‍ത്തിവയ്‌ക്കേണ്ടതാണെന്ന് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്, ഫോറന്‍സിക് വകുപ്പിന് നിര്‍ദേശം നല്‍കി. ഇതോടെയാണ് മൃതദേഹം പൊതിഞ്ഞുനല്‍കാന്‍ എസ്‌വൈഎസിന് നല്‍കിയ അനുമതി പിന്‍വലിച്ചത്. കഴിഞ്ഞ ദിവസമാണ് പോസ്റ്റ്മോര്‍ട്ടം കിറ്റ് സൗജന്യമായി നല്‍കുന്ന പദ്ധതിക്ക് എസ്വൈഎസ് തുടക്കം കുറിച്ചത്. എന്നാല്‍, ഇതിനെതിരേ ഐക്യവേദി തലപ്പിള്ളി താലൂക്ക് കമ്മിറ്റി പ്രിന്‍സിപ്പലിന് പരാതി നല്‍കുകയായിരുന്നു.