ഹിജാബ് നിരോധനം ഭരണഘടനാ ലംഘനം:ജിഫ്രി മുത്തുക്കോയ തങ്ങള്‍

ഹിജാബ് നിരോധനം, വിവാഹ പ്രായത്തിലെ മാറ്റം ഇവയെല്ലാം മത സ്വാതന്ത്ര്യത്തിന്‍ മേലുള്ള കടന്ന് കയറ്റമാണെന്നു ജിഫ്രി തങ്ങള്‍ വ്യക്തമാക്കി

Update: 2022-02-15 09:21 GMT

ബംഗളൂരു:ഹിജാബ് നിരോധനം ഭരണഘടനാ ലംഘനമാണെന്ന് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍.കര്‍ണാടക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധനിക്കുന്നത് രാജ്യം അനുവദിച്ച സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും ഭരണഘടനാ ലംഘനമാണെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.സമസ്ത പ്രവാസി സെല്‍ സംസ്ഥാന നേതൃസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹിജാബ് ഇസ്‌ലാമിക വസ്ത്രധാരണത്തിന്റെ ഭാഗമാണെന്നും,ഇഷ്ടപ്പെട്ട വസ്ത്രം തെരഞ്ഞെടുക്കാന്‍ മുസ്‌ലിം സ്ത്രീകള്‍ക്ക് അവകാശമുണ്ടെന്നും ജിഫ്രി തങ്ങള്‍ വ്യക്തമാക്കി. ഹിജാബിന്റെ പേരില്‍ ആവശ്യമില്ലാത്ത ചര്‍ച്ചകള്‍ നടക്കുന്നു.ഹിജാബ് നിരോധനം, വിവാഹ പ്രായത്തിലെ മാറ്റം ഇവയെല്ലാം മത സ്വാതന്ത്ര്യത്തിന്‍ മേലുള്ള കടന്ന് കയറ്റമാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News