ഗുവാഹതി: കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ആക്രമണത്തില്‍ നിലപാട് പറഞ്ഞതിന് എഐയുഡിഎഫ് എംഎല്‍എ അമീനുല്‍ ഇസ്‌ലാമിന് എതിരെ ചുമത്തിയ ദേശീയ സുരക്ഷാ നിയമപ്രകാരമുള്ള കേസ് ഹൈക്കോടതി റദ്ദാക്കി. ഏപ്രില്‍ 22ന് കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ആക്രമണം ബിജെപി സര്‍ക്കാരിന്റെ ഗൂഡാലോചനയാണെന്ന പ്രസ്ത്ാവനക്ക് പിന്നാലെയാണ് ഏപ്രില്‍ 24ന് അമീനുല്‍ ഇസ്‌ലാമിനെതിരെ ബിജെപി സര്‍ക്കാര്‍ കേസ് ചുമത്തിയത്. അസം പോലിസ് ആദ്യം എടുത്ത കേസിന് അദ്ദേഹത്തിന് ജാമ്യം ലഭിച്ചെങ്കിലും പുറത്തിറങ്ങിയ ഉടന്‍ എന്‍എസ്എ ചുമത്തി. പക്ഷെ, ഈ എന്‍എസ്എ നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി പറഞ്ഞു. പാകിസ്താന്‍ അനുകൂലികള്‍ എന്ന് പറഞ്ഞ് അസം സര്‍ക്കാര്‍ കസ്റ്റഡിയില്‍ എടുത്ത 58 പേരില്‍ ആദ്യത്തെ ആളായിരുന്നു അദ്ദേഹം.