''ലബ്‌നാന്‍ ക്രിസ്തുമതത്തെയും ഇസ്‌ലാമിനെയും ബന്ധിപ്പിക്കുന്നു'' : മാര്‍പാപ്പയെ ലബ്‌നാനിലേക്ക് സ്വാഗതം ചെയ്ത് ഹിസ്ബുല്ല
ബെയ്‌റൂത്ത്: ലബ്‌നാന്‍ സന്ദര്‍ശിക്കുമെന്ന മാര്‍പാപ്പ ലിയോ പതിനാലാമന്റെ പ്രഖ്യാപനത്തെ ഇസ്‌ലാമിക പ്രതിരോധ പ്രസ്ഥാനമായ ഹിസ്ബുല്ല സ്വാഗതം ചെയ്തു. ക്രിസ്തുമതത്തെയും ഇസ്‌ലാമിനെയും ബന്ധിപ്പിക്കുന്ന സ്ഥലമാണ് ലബ്‌നാനെന്നും മാര്‍പാപ്പ ലബ്‌നാനില്‍ എത്തണമെന്നും ഹിസ്ബുല്ല പ്രസ്താവനയില്‍ പറഞ്ഞു. മനുഷ്യാവകാശത്തില്‍ മാര്‍പാപ്പയുടെ നിലപാടുകളെ ഹിസ്ബുല്ല സ്വാഗതം ചെയ്യുന്നു. ഞായറാഴ്ചയാണ് മാര്‍പാപ്പ ലബ്‌നാനില്‍ എത്തുക. തുര്‍ക്കി വഴിയാണ് മാര്‍പാപ്പ ലബ്‌നാനില്‍ എത്തുക. ലബ്‌നാന്റെ ആഭ്യന്തര കാര്യങ്ങളില്‍ ലബ്‌നാനികള്‍ തന്നെ തീരുമാനങ്ങളെടുക്കണമെന്നാണ് മാര്‍പാപ്പ വിശ്വസിക്കുന്നതെന്ന് ബിഷപ്പ് ബൗലൗസ് മാത്തര്‍ പറഞ്ഞു. '' സമാധാനമാണ് മാര്‍പാപ്പയുടെ ലക്ഷ്യം. അത് നീതിയിലും സാഹോദര്യത്തിലും കെട്ടിപ്പടുക്കണമെന്നും മാര്‍പാപ്പ ആഗ്രഹിക്കുന്നു. ആത്മീയ സമാധാനമില്ലാതെ യഥാര്‍ത്ഥ സമാധാനം വരില്ല. മുസ്‌ലിംകളും ക്രിസ്ത്യാനികളും ഈ പ്രദേശത്തിന്റെയാണ്. തെക്കന്‍ ലബ്‌നാനില്‍ സയണിസ്റ്റുകള്‍ നടത്തിയ കടന്നുകയറ്റങ്ങളെ ലബ്‌നാനികള്‍ ഒരുമിച്ചാണ് പ്രതിരോധിച്ചത്.''-അദ്ദേഹം പറഞ്ഞു.