ഇസ്രായേലിനെതിരേ ആക്രമണം കടുപ്പിച്ചതായി ഹിസ്ബുല്ല

Update: 2026-04-13 11:10 GMT

ഇസ്രായേലിനെതിരേ കഴിഞ്ഞ 24 മണിക്കൂറിനിടെ നിരവധി ആക്രമണങ്ങള്‍ നടത്തിയതായി ഹിസ്ബുല്ല അവകാശപ്പെട്ടു. ലബ്‌നീസ് സംഘം നിയമവിരുദ്ധ ഇസ്രായേലി വാസസ്ഥലങ്ങളിലും സൈനിക താവളങ്ങളിലും നിരവധി ആക്രമണങ്ങള്‍ നടത്തിയതായി പറയുന്നു.

ഹിസ്ബുല്ല പോരാളികള്‍ മിസ്ഗാവ് ആം വാസസ്ഥലത്ത് ആക്രമണം നടത്തി. കഫാര്‍ ഗിലാഡിയിലെ ഇസ്രായേലി സൈനികര്‍ക്ക് നേരെയും സരിത് ബാരക്കുകളെയും ലക്ഷ്യം വച്ചതായി അല്‍ ജസീറ റിപോര്‍ട്ട് ചെയ്തു.

Tags: