ഓട്ടോ ഡ്രൈവറെ ഹെല്‍മറ്റ് കൊണ്ടടിച്ചെന്ന്; പോലിസുകാരനെതിരെ വധശ്രമത്തിന് കേസ്

Update: 2025-01-31 13:55 GMT

ആലപ്പുഴ: ഓട്ടോ ഡ്രൈവറെ ഹെല്‍മറ്റ് കൊണ്ടടിച്ച് പരിക്കേല്‍പ്പിച്ചെന്ന പരാതിയില്‍ പോലിസുകാരനെതിരെ വധശ്രമത്തിന് കേസ്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനായ ആഷിബിനെതിരെയാണ് കേസ്. വ്യാഴാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. കുട്ടികളുമായി പോലിസുകാരന്‍ സഞ്ചരിച്ച ബൈക്കും ഓട്ടോയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും ഓട്ടോ ഡ്രൈവറായ സുനിമോനെ ആഷിബ് മര്‍ദ്ദിച്ചെന്നുമാണ് ആരോപണം.