തേനിയില്‍ കനത്ത മഴ: തമിഴ്‌നാട് വൈഗ അണക്കെട്ട് തുറന്നുവിട്ടു

മുല്ലപ്പെരിയാറില്‍ നിന്ന് ഒഴുക്കികൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചാല്‍ ജല നിരപ്പ് ഉയരും

Update: 2021-11-10 08:36 GMT

ചെന്നൈ: ജലവിതാനം ഉയര്‍ന്നതോടെതമിഴ്‌നാട് തേനിയിലെ വൈഗ അണക്കെട്ട് തുറന്നുവിട്ടു. മുല്ലപ്പെരിയാറില്‍ നിന്നുള്ള വെള്ളം തമിഴ്‌നാട് സംഭരിക്കുന്നത് തേനി ജില്ലയിലെ വൈഗ അണക്കെട്ടിലാണ്. മുല്ലപ്പെരിയാറില്‍ നിന്ന് പരമാവധി വെള്ളം ഒഴുക്കാന്‍ തുടങ്ങിയതും തേനിയില്‍ മഴ ശക്തമായതുമാണ് വൈഗ അണക്കെട്ട് നിറയാനിടയാക്കി. ഇതേതുടര്‍ന്നാണ് തുറന്നുവിടാന്‍ തീരുമാനിച്ചത്.

 തേനിയില്‍ മഴ ശക്തമായത് കേരളത്തിന് തിരിച്ചടിയായേക്കും. മുല്ലപ്പെരിയാറില്‍ നിന്ന് ഒഴുക്കികൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചാല്‍ മുല്ലപ്പെരിയാറില്‍ ജല നിരപ്പ് ഉയരും. 138 അടി സംഭരണ ശേഷിക്ക് മുകളിലെത്താതിരിക്കാന്‍ ജാഗ്രത വേണ്ടിവരും.

Tags:    

Similar News