ഹാസനില്‍ മൂന്നു പേര്‍ കൂടി ഹൃദയാഘാതം മൂലം മരിച്ചു; മൊത്തം മരണം 30 ആയി

Update: 2025-07-03 14:42 GMT
ഹാസനില്‍ മൂന്നു പേര്‍ കൂടി ഹൃദയാഘാതം മൂലം മരിച്ചു; മൊത്തം മരണം 30 ആയി

ഹാസന്‍: കര്‍ണാടകയിലെ ഹാസനില്‍ മൂന്നു പേര്‍ കൂടി ഹൃദയാഘാതം മൂലം മരിച്ചു. ഹാസന്‍ സിറ്റിയിലും ആളൂരിലും സക്‌ലേഷ്പൂരിലുമാണ് മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തത്. ആളൂരിലെ കാരഗൊഡു ഗ്രാമപഞ്ചായത്ത് അംഗം സന്തോഷ്(41), ഹാസന്‍ സിറ്റിയിലെ സമ്പത്ത് കുമാര്‍(53), സക്‌ലേഷ് പൂരിലെ സി ബി വിരുപക്ഷ(70) എന്നിവരാണ് രാത്രിയുണ്ടായ ഹൃദയാഘാതത്തില്‍ മരിച്ചത്. ഇതോടെ കഴിഞ്ഞ ഒന്നരമാസത്തില്‍ ഹാസനില്‍ ഹൃദയാഘാതം മൂലം മരിക്കുന്നവരുടെ എണ്ണം 30 ആയി.

Similar News