സംഭല്‍ മസ്ജിദ്: സര്‍വേക്കെതിരായ ഹരജി വിധി പറയാന്‍ മാറ്റി

Update: 2025-05-14 03:09 GMT
സംഭല്‍ മസ്ജിദ്: സര്‍വേക്കെതിരായ ഹരജി വിധി പറയാന്‍ മാറ്റി

അലഹബാദ്: സംഭല്‍ ശാഹീ ജമാ മസ്ജിദില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സര്‍വേ നടത്തണമെന്ന ജില്ലാ കോടതി വിധിക്കെതിരെ മസ്ജിദ് കമ്മിറ്റി നല്‍കിയ ഹരജി വിധി പറയാന്‍ മാറ്റി. മൊഹല്ല കോട് പൂര്‍വിയില്‍ സ്ഥിതി ചെയ്യുന്ന മസ്ജിദ് ഹിന്ദുക്ഷേത്രമാണെന്ന് ആരോപിച്ച് ഹരിശങ്കര്‍ ജെയ്ന്‍ എന്ന അഭിഭാഷകന്‍ നല്‍കിയ സ്യൂട്ടിലാണ് മസ്ജിദില്‍ സര്‍വേ നടത്താന്‍ ജില്ലാ കോടതി ഉത്തരവിട്ടിരുന്നത്. ഈ സര്‍വേയെ തുടര്‍ന്നാണ് നവംബറില്‍ ആറ് മുസ്‌ലിം യുവാക്കളെ പോലിസ് വെടിവച്ചു കൊന്നത്.

Similar News