മാവോവാദി കേസില്‍ ദന്തഡോക്ടര്‍ക്ക് ജാമ്യം

Update: 2025-09-09 17:15 GMT

കൊച്ചി: മലപ്പുറം കരുളായിയിലെ വനത്തില്‍ ആയുധപരിശീലനം നടത്തിയെന്ന മാവോവാദി കേസില്‍ കോയമ്പത്തൂരിലെ ദന്തഡോക്ടറായ ഡി ദിനേശിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. നിരോധിത രാഷ്ട്രീയ പാര്‍ട്ടിയായ സിപിഐ മാവോയിസ്റ്റിന്റെ പ്രവര്‍ത്തകനാണെന്ന് ആരോപിച്ച് 2021ലാണ് കേരള ഭീകരവിരുദ്ധ സേന ഡി ദിനേശിനെ അറസ്റ്റ് ചെയ്തത്. 2016ല്‍ കരുളായിയിലെ റിസര്‍വ് വനത്തില്‍ നടന്ന ആയുധ പരിശീലനത്തില്‍ ദിനേശ് പങ്കെടുത്തുവെന്നായിരുന്നു ആരോപണം. കേസ് പിന്നീട് എന്‍ഐഎ ഏറ്റെടുത്തു. കരുളായി വനത്തില്‍ നടന്ന ക്യാംപില്‍ ദിനേശ് അത്യാധുനിക ആയുധങ്ങള്‍ ഉപയോഗിക്കാന്‍ പരിശീലനം നേടിയെന്നായിരുന്നു എന്‍ഐഎയുടെ വാദം.