ഹാഷിഷ് ഓയിലും എല്‍എസ്ഡി സ്റ്റാമ്പുമായി യുവാവ് അറസ്റ്റില്‍

Update: 2025-04-26 00:54 GMT

കൊച്ചി: ഹാഷിഷ് ഓയിലും എല്‍എസ്ഡി സ്റ്റാമ്പും കടത്തുകയായിരുന്ന യുവാവ് അറസ്റ്റില്‍. എളമക്കര സ്വദേശി അതുല്‍ കൃഷ്ണ (19) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം പനങ്ങാട് വൈഷ്ണവ് എന്ന യുവാവിനെ ലഹരി വസ്തുക്കളുമായി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍ നിന്ന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അതുലിനെ പിടികൂടിയത്. പരിശോധനയില്‍ എട്ട് ഗ്രാം ഹാഷിഷ് ഓയിലും 16 എല്‍എസ്ഡി സ്റ്റാമ്പും 61 സ്റ്റാമ്പ് പോലുള്ള പേപ്പറുമാണ് പിടിച്ചത്.