ഹരിദാസ് കൊലക്കേസ്;മൂന്ന് പേര്‍ അറസ്റ്റില്‍,ബിജെപി കൗണ്‍സിലറും കൊലയാളി സംഘത്തിലെന്ന് പോലിസ്

ബിജെപി തലശേരി മണ്ഡലം പ്രസിഡന്റും,വാര്‍ഡ് കൗണ്‍സിലറുമായ കെ ലിജേഷും കൊലയാളി സംഘത്തില്‍ ഉണ്ടായിരുന്നുവെന്ന് പോലിസ് പറഞ്ഞു

Update: 2022-03-01 05:45 GMT

കണ്ണൂര്‍:സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസിന്റെ കൊലപാതകത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍.പ്രജിത്ത്, പ്രതീഷ്, ദിനേഷ് എന്നിവരാണ് അറസ്റ്റിലായത്.ഇവര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണെന്ന് പോലിസ് പറഞ്ഞു.ബിജെപി തലശേരി മണ്ഡലം പ്രസിഡന്റും,വാര്‍ഡ് കൗണ്‍സിലറുമായ കെ ലിജേഷും കൊലയാളി സംഘത്തില്‍ ഉണ്ടായിരുന്നുവെന്ന് പോലിസ് പറഞ്ഞു.

ലിജേഷിനെ ഗൂഢാലോചന കേസില്‍ നേരത്തേ പോലിസ് അറസ്റ്റ് ചെയ്തിരുന്നു.രണ്ടു ബൈക്കില്‍ വന്ന നാലംഗ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് പോലിസ് ആദ്യം പറഞ്ഞത്. എന്നാല്‍ സംഘത്തില്‍ ആറുപേര്‍ ഉണ്ടായിരുന്നതായാണ് പിന്നീട് അന്വേഷണത്തില്‍ കണ്ടെത്തിയത്.നാലുപേര്‍ക്ക് പുറമേ ഉണ്ടായിരുന്ന രണ്ടുപേരില്‍ ഒരാള്‍ ബിജെപി നേതാവായ ലിജേഷ് ആണെന്നാണ് പോലിസ് ഭാഷ്യം.

സിപിഎം പ്രവര്‍ത്തകനായ ന്യൂമാഹി പുന്നോല്‍ താഴെവയലില്‍ കുരമ്പില്‍ താഴേക്കുനിയില്‍ ഹരിദാസനെയാണ് ഒരാഴ്ച മുന്‍പ് അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തിയത്. മത്സ്യത്തൊഴിലാളിയായ ഹരിദാസന്‍ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴായിരുന്നു ആക്രമണം ഉണ്ടായത്.

Tags:    

Similar News