ഗസ സിറ്റി: ഫലസ്തീനികള്‍ക്കെതിരേ ഇസ്രായേലിന്റെ സൈനിക ആക്രമണം രൂക്ഷമാവുന്നത് ചില തടവുകാരുടെ കൊലയിലേക്ക് നയിച്ചേക്കാമെന്ന് ഹമാസിന്റെ സായുധവിഭാഗമായ അല്‍ഖസ്സം ബ്രിഗേഡിന്റെ വക്താവ് അബൂ ഉബൈദ. ഇസ്രായേല്‍ വെടിനിര്‍ത്തല്‍ കരാറിലെ വ്യവസ്ഥകള്‍ ലംഘിച്ചു. തടവുകാരുടെ ജീവനേക്കാള്‍ പ്രാധാന്യം നെതന്യാഹു സ്വന്തം താല്‍പര്യങ്ങള്‍ക്ക് നല്‍കുകയാണ്. യുദ്ധവും ഉപരോധവും നടത്തുമെന്ന ഇസ്രായേലിന്റെ ഭീഷണികള്‍ക്ക് തടവുകാരുടെ മോചനം ഉറപ്പാക്കാനാവില്ല. തടവുകാരുടെ ജീവന്റെ തെളിവ് കൈവശമുണ്ട്. ഫലസ്തീനികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നത് ശത്രുതടവുകാര്‍ കൊല്ലപ്പെടുന്നതിലേക്ക് നയിച്ചേക്കാം. തങ്ങള്‍ എന്തിനും തയ്യാറാണെന്നും അബൂ ഉബൈദ മുന്നറിയിപ്പ് നല്‍കി. നിലവില്‍ 59 ജൂതന്‍മാരെയാണ് ഹമാസും വിവിധസംഘടനകളും ഗസയില്‍ തടവിലിട്ടിരിക്കുന്നത്.