ഫലസ്തീനികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിച്ചാല്‍ അപകടകരമായ സാഹചര്യമുണ്ടാവും: ഹമാസ്

Update: 2025-12-17 03:57 GMT

ഗസ സിറ്റി: ഫലസ്തീനികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിക്കുന്ന ബില്ല് ഇസ്രായേല്‍ പാസാക്കിയാല്‍ അപകടകരമായ സാഹചര്യമുണ്ടാവുമെന്ന് ഹമാസിന്റെ മുന്നറിയിപ്പ്. ഗസയിലെ ഫലസ്തീനികള്‍ക്ക് സഹായം നല്‍കുന്ന ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള യുഎന്‍ആര്‍ഡബ്ല്യുഎയെ തടയാനുള്ള ബില്ലാണ് ഇസ്രായേലി നെസെറ്റിന്റെ പരിഗണനയിലുള്ളത്. ഇത് ഫലസ്തീനികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതാക്കുമെന്ന് ഹമാസ് ചൂണ്ടിക്കാട്ടി. അതിനാല്‍ വിഷയത്തില്‍ യുഎന്നും ലോകരാജ്യങ്ങളും നിയമപരവും ധാര്‍മികപരവുമായ നടപടികള്‍ സ്വീകരിക്കണം. അല്ലാത്ത പക്ഷം, ഫലസ്തീനികള്‍ അപകടകരമായ കാര്യങ്ങളിലേക്ക് കടക്കേണ്ടി വരുമെന്നും ഹമാസ് വ്യക്തമാക്കി.