ആറ് ജൂതത്തടവുകാരെ ശനിയാഴ്ച വിട്ടയക്കുമെന്ന് ഹമാസ്

Update: 2025-02-18 15:55 GMT

ഗസ സിറ്റി: ഗസയിലെ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ആറ് ജൂതത്തടവുകാരെ ശനിയാഴ്ച വിട്ടയക്കുമെന്ന് ഹമാസ്. 2015 മുതല്‍ ഗസയില്‍ തടവിലുള്ള ഒരു എതോപ്യന്‍ ജൂതനും മറ്റൊരാളും ഇതില്‍ ഉള്‍പ്പെടുന്നു. ബാക്കിയുള്ള നാലുപേരെയും തൂഫാനുല്‍ അഖ്‌സയിലാണ് പിടികൂടിയത്. ഗസയില്‍ തടവിലിരിക്കെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിലും ഉപരോധത്തിലും മരിച്ച നാലു പേരുടെ ഭൗതികാവശിഷ്ടങ്ങള്‍ വ്യാഴാഴ്ച്ച ഇസ്രായേലിന് കൈമാറുമെന്നും ഹമാസ് അറിയിച്ചിട്ടുണ്ട്.