ഗസ സിറ്റി: ഇറാനെതിരായ യുഎസ് ആക്രമണത്തെ അപലപിച്ച് ഫലസ്തീനിലെ ഇസ്‌ലാമിക പ്രതിരോധ പ്രസ്ഥാനമായ ഹമാസ്. ആണവകേന്ദ്രങ്ങള്‍ക്കെതിരായ യുഎസ് ആക്രമണം നിയമവിരുദ്ധ അക്രമം വ്യാപിക്കുന്നതിന്റെ തെളിവാണെന്ന് ഹമാസ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. സയണിസ്റ്റ് സ്ഥാപനത്തിന്റെ താല്‍പര്യം സംരക്ഷിക്കാനാണ് യുഎസ് ശ്രമിക്കുന്നത്. ഇറാന് സ്വയം പ്രതിരോധിക്കാനുള്ള ശേഷിയുണ്ടെന്നും ഹമാസ് വ്യക്തമാക്കി.