ഇസ്രായേല്‍ ''കൊലപ്പെടുത്തിയ'' മറ്റൊരു ഹമാസ് നേതാവ് കൂടി തിരിച്ചെത്തി(വീഡിയോ)
ഗസ സിറ്റി: ഗസ അധിനിവേശ കാലത്ത് ഇസ്രായേലി സൈന്യം ''കൊലപ്പെടുത്തിയ'' മറ്റൊരു ഹമാസ് കമാന്‍ഡര്‍ കൂടി ജീവനോടെ തിരിച്ചെത്തി. അല്‍ ഖസ്സം ബ്രിഗേഡിന്റെ അല്‍ ശാത്തി ബറ്റാലിയന്‍ കമാന്‍ഡറായ ഹൈതം അല്‍ ഹവാജിരി ഗസയില്‍ പ്രവര്‍ത്തിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് പുറത്തുവന്നിരിക്കുന്നത്.
ഹൈതം അല്‍ ഹവാജിരിയെ 2023 ഡിസംബര്‍ മൂന്നിന് കൊലപ്പെടുത്തിയെന്നാണ് ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടിരുന്നത്. എന്നാല്‍, കഴിഞ്ഞ ദിവസം കീത്ത് സീഗല്‍ എന്ന തടവുകാരനെ മോചിപ്പിക്കുന്ന സമയത്ത് ഹവാജിരിയുണ്ടായിരുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
⚡️BREAKING:
— Suppressed News. (@SuppressedNws) February 1, 2025
First footage of Haitham Al-Hawajri (Abu Omar), commander of Al-Qassam's Shati' Battalion. He was present today at the prisoner exchange ceremony, despite the Israeli occupation's previous claim that they assassinated him on 12/3/2023.
They lied. pic.twitter.com/GBv8TdApEg
2023 ഡിസംബര്‍ മൂന്നിന് ഹവാജ്‌രിയെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണം വിജയകരമായിരുന്നുവെന്ന് ആദ്യം കരുതിയിരുന്നതായി ഇസ്രായേല്‍ സൈനിക വക്താവ് ഡാനിയേല്‍ ഹഗാരി പ്രസ്താവനയില്‍ പറഞ്ഞു.
അല്‍ ഖസം ബ്രിഗേഡിന്റെ ബെയ്ത്ത് ഹാനൂന്‍ കമാന്‍ഡര്‍ ഹുസൈന്‍ ഫയാദ് കൊല്ലപ്പെട്ടെന്ന ഇസ്രായേല്‍ പ്രചരണം നുണയാണെന്ന് നേരത്തെ തെളിഞ്ഞിരുന്നു. ഹുസൈന്‍ ഫയാദ് ഒരു ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇതിനെ തുടര്‍ന്ന് മുന്‍ പ്രസ്താവന ഇസ്രായേലി സൈന്യം തിരുത്തിയിരുന്നു.
ഗസയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി മുതിര്‍ന്ന കമാന്‍ഡര്‍മാര്‍ ഇപ്പോഴും ഗസയില്‍ തുടരുകയാണെന്നും ഇസ്രായേല്‍ വിലയിരുത്തുന്നു.
ഇസ്സ അല്‍ ദിന്‍ ഹദാദ്
യഹ്‌യാ സിന്‍വാറിന്റെ സഹോദരന്‍ മുഹമ്മദ് സിന്‍വാറിന് പുറമെ റഫയിലെ മുഹമ്മദ് ഷബാന, ഇസ്സ അല്‍ ദിന്‍ ഹദാദ് എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
മുഹമ്മദ് ഷബാന

