വെടിനിര്‍ത്തല്‍ ചര്‍ച്ചയാവാമെന്ന് ഹമാസ്

Update: 2025-07-05 02:35 GMT

ഗസ സിറ്റി: ഗസയിലെ വെടിനിര്‍ത്തല്‍ സംബന്ധിച്ച് യുഎസ് മുന്നോട്ടുവച്ച ശുപാര്‍ശയില്‍ ചര്‍ച്ചയാവാമെന്ന് ഹമാസ് അറിയിച്ചു. ഈ ചര്‍ച്ചകള്‍ സ്ഥിരം വെടിനിര്‍ത്തലിലേക്ക് നയിക്കണമെന്ന് ഫലസ്തീനിയന്‍ ഇസ്‌ലാമിക് ജിഹാദ് ആവശ്യപ്പെട്ടു. ഹമാസിന്റെ നിലപാട് മധ്യസ്ഥതര്‍ വഴി ലഭിച്ചതായി ഇസ്രായേല്‍ അറിയിച്ചു. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നാളെ യുഎസില്‍ എത്തി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ കാണും. ഇതോടെ ചര്‍ച്ചകള്‍ കൂടുതല്‍ മുന്നോട്ടുപോവുമെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്.


അതേസമയം, ഗസയിലെ ഷെജയ്യയില്‍ അല്‍ ഖുദ്‌സ് ബ്രിഗേഡ്‌സ് നടത്തിയ ഒരു ആക്രമണത്തിന്റെ വീഡിയോ പുറത്തുവന്നു. കുഴിബോംബ്, ടണല്‍ എന്നിവയെല്ലാം ഉപയോഗിച്ചായിരുന്നു ആക്രമണം. ഇസ്രായേലി സൈനിക വാഹനങ്ങളെ ആക്രമിച്ച ശേഷം സൈനികരെ കെട്ടിടങ്ങള്‍ക്കുള്ളില്‍ ഇട്ട് ആക്രമിക്കുകയായിരുന്നു. ഈ കെട്ടിടങ്ങള്‍ക്കുള്ളില്‍ 20 സൈനികരുണ്ടായിരുന്നുവെന്നാണ് സൂചന.