ഗസയില്‍ ഇസ്രായേലി സൈനികന്‍ കൊല്ലപ്പെട്ടതിന്റെ വീഡിയോ പുറത്തുവിട്ട് ഹമാസ് (വീഡിയോ)

Update: 2025-07-10 20:21 GMT

തെല്‍അവീവ്: ഗസയില്‍ അധിനിവേശം നടത്തുകയായിരുന്ന ഇസ്രായേലി സൈനികന്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ വീഡിയോ പുറത്തുവിട്ട് ഹമാസ്. മാസ്റ്റര്‍ സര്‍ജന്റ് എബ്രഹാം അസുലേ എന്നയാളാണ് ഖാന്‍ യൂനിസില്‍ കൊല്ലപ്പെട്ടിരുന്നത്. ഇയാളെ പിടികൂടാന്‍ ഹമാസ് തയ്യാറെടുക്കവെയായിരുന്നു മരണം. ഇയാളുടെ കൈവശമുണ്ടായിരുന്ന ആയുധങ്ങള്‍ ഹമാസ് പിടിച്ചെടുത്തു.