ഇസ്രായേലി സൈന്യത്തിനെതിരായ ആക്രമണത്തിന്റെ വീഡിയോ പുറത്ത് വിട്ട് ഹമാസ്(വീഡിയോ)

Update: 2025-06-24 16:16 GMT

ഗസ സിറ്റി: ഗസയില്‍ ഇസ്രായേല്‍ നടത്തുന്ന അധിനിവേശത്തിനെതിരായ സൈനിക നടപടികളുടെ വീഡിയോ പുറത്ത് വിട്ട് അല്‍ ഖസ്സം ബ്രിഗേഡ്‌സ്. 'ഗിഡിയണ്‍ രഥങ്ങള്‍' എന്ന പേരിലുള്ള ഇസ്രായേലിന്റെ അധിനിവേശത്തെ 'ദാവീദിന്റെ കല്ലുകള്‍'' എന്ന പേരിലുള്ള ഓപ്പറേഷനിലൂടെയാണ് അല്‍ ഖസ്സം ബ്രിഗേഡ്‌സ് നേരിടുന്നത്.

ഖാന്‍ യൂനിസ് പ്രദേശത്ത് ഇസ്രായേലി സൈനികരെയും വാഹനങ്ങളെയും നേരിടുന്ന വീഡിയോയും സ്‌നൈപ്പര്‍ തോക്ക് ഉപയോഗത്തിന്റെ ഒരു വീഡിയോയുമാണ് പുറത്തുവന്നിരിക്കുന്നത്.