''നമ്മളാണ് കൊടുങ്കാറ്റ്, നമ്മളാണ് യുദ്ധത്തിന്റെ അടുത്ത ദിവസം''; മൂന്നു ഇസ്രായേലികളെ ഹമാസ് വിട്ടയച്ചു (വീഡിയോ)

Update: 2025-02-08 11:59 GMT

ഗസ സിറ്റി: തൂഫാനുല്‍ അഖ്‌സയുടെ ഭാഗമായി കസ്റ്റഡിയില്‍ എടുത്തു ഗസയിലേക്ക് കൊണ്ടുവന്ന മൂന്നു ഇസ്രായേലികളെ കൂടി ഹമാസ് വിട്ടയച്ചു. ഗസയിലെ അന്താരാഷ്ട്ര റെഡ് ക്രോസ് കമ്മിറ്റിക്കാണ് ഇവയെ കൈമാറിയത്. ''നമ്മളാണ് കൊടുങ്കാറ്റ്, നമ്മളാണ് യുദ്ധത്തിന്റെ അടുത്ത ദിവസം'' എന്നെഴുതിയ ബാനറിന് കീഴിലാണ് തടവുകാരെ വിട്ടയച്ചത്.

ഇവരെ പിന്നീട് ഇസ്രായേലി സൈനികവാഹനങ്ങളില്‍ കയറ്റിക്കൊണ്ടുപോയി. തൂഫാനുല്‍ അഖ്‌സയുടെ അന്ന് കിബ്ബുറ്റ്‌സ് ബീരി എന്ന പ്രദേശത്തുനിന്നു പിടികൂടിയ എലിയാഹു ഡാറ്റ്‌സണ്‍, യോസഫ് ശരാബി, നോവ സംഗീതപരിപാടിയില്‍ നിന്നും പിടികൂടിയ ഒഹാദ് ബെന്‍ ആമി എന്നിവരെയാണ് മോചിപ്പിച്ചിരിക്കുന്നത്.

ഗസയിലെ വെടിനിര്‍ത്തല്‍ കരാറിന്റെ മൂന്നുഘട്ടങ്ങളും പൂര്‍ത്തിയാക്കാന്‍ തടവുകാര്‍ ഇസ്രായേലി സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.