ഗസ സിറ്റി: ഗസയിലെ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി വിട്ടയക്കേണ്ടിയിരുന്ന ഫലസ്തീനി തടവുകാരെ വിട്ടയക്കാതെ ഇസ്രായേലുമായി ചര്‍ച്ചക്കില്ലെന്ന് ഹമാസ്. വെടിനിര്‍ത്തല്‍ കരാര്‍ കൊണ്ടുവരാന്‍ മധ്യസ്ഥത വഹിച്ച രാജ്യങ്ങള്‍ കരാര്‍ പാലിക്കാന്‍ ഇസ്രായേലിനോട് ആവശ്യപ്പെടണമെന്ന് ഹമാസ് നേതാവ് മഹമൂദ് മര്‍ദാവി പ്രസ്താവനയില്‍ പറഞ്ഞു. ഇക്കഴിഞ്ഞ വ്യാഴാഴ്ചയും ശനിയാഴ്ചയുമായി 10 ഇസ്രായേലികളെ ഹമാസ് കൈമാറിയിരുന്നു. അതിന് പകരമായി 600ല്‍ അധികം ഫലസ്തീനികളെ ശനിയാഴ്ച ഇസ്രായേല്‍ വിട്ടയക്കണമായിരുന്നു. ഇത് ചെയ്യാത്തതിനാണ് ഹമാസ് നിലപാട് കടുപ്പിച്ചിരിക്കുന്നത്.
അതേസമയം, ഇസ്രായേലിന് പിന്തുണയുമായി യുഎസ് രംഗത്തെത്തി. ഹമാസുമായി ബന്ധപ്പെട്ട് ഇസ്രായേല്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന ഏതുനടപടിയെയും പിന്തുണയ്ക്കുമെന്ന് വൈറ്റഹൗസ് വക്താവ് അറിയിച്ചു.