ഇന്തോനേഷ്യന്‍ ഹോസ്പിറ്റല്‍ ഡയറക്ടറുടെ കൊലപാതകം മാനവികതക്കെതിരായ കുറ്റം: ഹമാസ്

Update: 2025-07-03 04:18 GMT

ഗസ സിറ്റി: ഗസയിലെ ഇന്തോനേഷ്യന്‍ ഹോസ്പിറ്റല്‍ ഡയറക്ടറെയും ഭാര്യയേയും അഞ്ച് മക്കളേയും കൊലപ്പെടുത്തിയ ഇസ്രായേല്‍ നടപടി മാനവികതക്കെതിരായ കുറ്റമാണെന്ന് ഹമാസ്. കഴിഞ്ഞ ദിവസമാണ് ഡോ. മര്‍വാന്‍ അല്‍ സുല്‍ത്താനെയും കുടുംബത്തെയും ഇസ്രായേല്‍ കൊലപ്പെടുത്തിയത്.

വടക്കന്‍ ഗസയിലെ ഏറ്റവും പ്രധാന ഡോക്ടര്‍മാരില്‍ ഒരാളായിരുന്നു ഡോ. മര്‍വാന്‍ അല്‍ സുല്‍ത്താന്‍. ഇസ്രായേലി ആക്രമണത്തില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് ചികില്‍സ നല്‍കുന്ന കേന്ദ്രമായിരുന്നു ഇന്തോനേഷ്യന്‍ ഹോസ്പിറ്റല്‍. യുദ്ധക്കുറ്റവുമായി ബന്ധപ്പെട്ട ജനീവ കരാര്‍ ലംഘിച്ചാണ് ഇസ്രായേല്‍ ആശുപത്രികള്‍ക്കും ഡോക്ടര്‍മാര്‍ക്കുമെതിരേ ആക്രമണം നടത്തിക്കൊണ്ടിരിക്കുന്നത്.