ഇസ്രായേലി ഡെപ്യൂട്ടി ബറ്റാലിയന്‍ കമാന്‍ഡര്‍ക്ക് ഗുരുതര പരിക്ക്

Update: 2025-08-29 05:48 GMT

ഗസ സിറ്റി: ഗസയില്‍ അധിനിവേശം നടത്തുന്ന ഇസ്രായേലി സൈന്യത്തിന്റെ ബറ്റാലിയന്‍ ഡെപ്യൂട്ടി കമാന്‍ഡര്‍ക്ക് ഗുരുതരമായ പരിക്കേറ്റതായി റിപോര്‍ട്ട്. സയ്ത്തൂം പ്രദേശത്ത് ഫലസ്തീനി പ്രതിരോധ പ്രസ്ഥാനങ്ങള്‍ നടത്തിയ ആക്രമണത്തിലാണ് ഡെപ്യൂട്ടി കമാന്‍ഡര്‍ക്ക് പരിക്കേറ്റത്. പ്രദേശത്ത് വ്യോമാക്രമണം നടത്തി അതിന്റെ മറിവിലാണ് പരിക്കേറ്റയാളെ ഇസ്രായേലിലേക്ക് കൊണ്ടുപോയത്. സയ്ത്തൂമിന്റെ മറ്റു ചിലഭാഗങ്ങളില്‍ ഇസ്രായേലി സൈന്യം കനത്ത വെടിവയ്പ്പ് നേരിടേണ്ടി വരുന്നതായും ഇസ്രായേലി ചാനലായ ചാനല്‍ 12 റിപോര്‍ട്ട് ചെയതു. ഹമാസിന്റെ സയ്ത്തൂം ബറ്റാലിയനെ നേരത്തെ തന്നെ തോല്‍പ്പിച്ചെന്ന പ്രചാരണം വ്യാജമായിരുന്നുവെന്നും ചാനല്‍ സമ്മതിച്ചു.