അധിനിവേശ ജെറുസലേം: മസ്ജിദുല്‍ അഖ്‌സയക്ക് സമീപത്തെ ബാബ് അല്‍ റഹ്‌മയില്‍ ഖബറുകള്‍ തകര്‍ത്ത് ജൂതകുടിയേറ്റക്കാര്‍. ജെറുസലേമിന്റെ ഇസ്‌ലാമിക-ക്രൈസ്തവ സ്വഭാവം മാറ്റാനുള്ള ശ്രമമാണ് നടന്നതെന്ന് ഹമാസ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. വിഷയത്തില്‍ അന്താരാഷ്ട്ര സമൂഹവും അറബ് ലീഗും ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ് ലാമിക് കോ ഓപ്പറേഷനും ഇടപെടണമെന്നും ഹമാസ് ആവശ്യപ്പെട്ടു.