ഗസ സിറ്റി: ഗസയിലെ വംശഹത്യാ കാലത്ത് ഇസ്രായേലിന് വേണ്ടി ഫലസ്തീനികളെ കൊലപ്പെടുത്തിയ ഗസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷനെതിരെ അന്താരാഷ്ട്ര തലത്തില്‍ നടപടി വേണമെന്ന് ഹമാസ്. ഫൗണ്ടേഷന്‍ നിലവിലെ ''സഹായ'' ഓപ്പറേഷനുകള്‍ നിര്‍ത്തിയാല്‍ ഉടന്‍ നടപടി വേണമെന്ന് ഹമാസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട എല്ലാ ചട്ടങ്ങളും അവഗണിച്ചാണ് ഫൗണ്ടേഷന്‍ പ്രവര്‍ത്തിച്ചതെന്ന് ഹമാസ് ചൂണ്ടിക്കാട്ടി. '' നിരവധി പേരെയാണ് ഫൗണ്ടേഷന്‍ അംഗങ്ങള്‍ വെടിവച്ചു കൊന്നത്. ഇത് വംശഹത്യയിലെ അവരുടെ പങ്കാളിത്തം തെളിയിക്കുന്നു. അത്തരക്കാരുമായി സഹകരിക്കുന്ന ഒരാളെയും വെറുതെവിടില്ല.''-ഹമാസ് വ്യക്തമാക്കി.