ഗസയില്‍ വെടിനിര്‍ത്തലാവാമെന്ന യുഎസ് നിര്‍ദേശം ഹമാസ് അംഗീകരിച്ചതായി റിപോര്‍ട്ട്

Update: 2025-05-26 17:46 GMT

ദോഹ: ഗസയില്‍ 60 ദിവസം വെടിനിര്‍ത്തലാവാമെന്ന യുഎസ് നിര്‍ദേശം ഫലസ്തീനിലെ ഇസ്‌ലാമിക പ്രതിരോധ പ്രസ്ഥാനമായ ഹമാസ് അംഗീകരിച്ചതായി റിപോര്‍ട്ട്. ഇസ്രായേലി ജയിലുകളിലുള്ള ഫലസ്തീനി തടവുകാരെ രണ്ടു ഘട്ടങ്ങളിലായി വിടുന്നതും ഗസയില്‍ തടവിലുള്ള പത്ത് ജൂത തടവുകാരെ വിടുന്നതും ഈ കരാറിന്റെ ഭാഗമാണ്. ആദ്യ ദിനം അഞ്ച് ജൂതന്‍മാരെയും 60ാം ദിവസം അഞ്ചുപേരെയുമാണ് വിടുക. ഫലസ്തീനി-അമേരിക്കന്‍ പൗരനായ ഡോ. ബിഷാര ബഹ്ബായാണ് മധ്യസ്ഥത വഹിച്ചത്.


പശ്ചിമേഷ്യയിലെ യുഎസ് പ്രതിനിധിയായ സ്റ്റീവ് വിറ്റ്‌കോഫ് ഇത് അംഗീകരിച്ചു. വെടിനിര്‍ത്തല്‍ ഉറപ്പാക്കാന്‍ യുഎസ് ഇടപെടും.