പാതി വില തട്ടിപ്പ്; ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്‍ അടക്കമുള്ളവര്‍ക്കെതിരെ വീണ്ടും കേസ്

Update: 2026-02-06 02:44 GMT

കൊച്ചി: പാതി വില തട്ടിപ്പില്‍ ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്‍ അടക്കമുള്ളവര്‍ക്കെതിരെ വീണ്ടും കേസ്. തൃക്കാക്കര പോലിസാണ് കേസെടുത്തത്. ചെങ്ങമനാട് സ്വദേശിയുടെ പരാതിയിലാണ് കേസ്. പാതി വിലയ്ക്ക് ഇരുചക്ര വാഹനം നല്‍കാമെന്ന് പ്രലോഭിപ്പിച്ച് പണം കൈപ്പറ്റിയ ശേഷം രണ്ട് വര്‍ഷം പിന്നിട്ടിട്ടും തുകയോ വാഹനമോ നല്‍കാതെ കബളിപ്പിച്ചതായിട്ടാണ് പരാതി. ചെങ്ങമനാട് സ്വദേശി സുമേഷ്, ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്‍, വാഴക്കാല സ്വദേശികളായ രൂപേഷ് മേനോന്‍, കെ ടി ബിനീഷ് എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പരാതിക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് തൃക്കാക്കര പൊലീസ് അറിയിച്ചു. ബാങ്ക് വിശദാംശങ്ങള്‍ക്ക് അടക്കം പരിശോധിച്ച ശേഷമായിരിക്കും തുടര്‍ നടപടിയെന്നും പൊലീസ് അറിയിച്ചു.