മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് മെയ് 10ന് പുറപ്പെടുന്ന (IX3011, IX3031) വിമാനത്തിലെ ഹാജിമാര്‍ക്ക് പരമാവധി 15 കിലോഗ്രാമിന്റെ രണ്ടു ബാഗ് വീതം മാത്രമേ അനുവദിക്കുകയുള്ളൂ എന്ന് എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു. ഹാന്‍ഡ് ബാഗിന്റെ ഭാരം പരമാവധി എഴ് കിലോയായിരിക്കും. തുടര്‍ന്നുള്ള ദിവസങ്ങളിലെ വിവരങ്ങള്‍ എയര്‍ലൈന്‍സില്‍ നിന്ന് ലഭിക്കുന്ന മുറക്ക് പിന്നീട് അറിയിക്കുമെന്നും ഹാജിമാര്‍ക്കുള്ള എല്ലാ നിര്‍ദേശങ്ങളും അവരുടെ വിമാനത്തിലെ സ്‌റ്റേറ്റ് ഹജ്ജ് ഇന്‍സ്‌പെക്ടര്‍ മുഖേന അറിയിക്കുമെന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി ജാഫര്‍ കെ കക്കൂത്ത് പറഞ്ഞു.